കന്നുകാലികളും സംഘപരിവാറും
ശാരിക ജി എസ്
മൂന്ന്, നാല് പ്രസവം കഴിഞ്ഞാല്‍ പാലിന്റെ അളവ് കുറയുമെന്നതിനാല്‍ ആ സമയത്ത് പശുക്കളെ വില്‍ക്കാനാണ് കര്‍ഷകര്‍ ശ്രമിക്കാറുള്ളത്. അവയില്‍ ചിലത് അറവുശാലകളിലും എത്തുന്നുണ്ടാവാം. പുതിയ സാഹചര്യത്തില്‍ ഇവയുടെ വില്‍പ്പന അസാധ്യമായിരിക്കുകയാണ്. അപ്പോള്‍ അത്തരം പശുക്കളെ തെരുവിലേക്ക് ഇറക്കിവിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. നിലവില്‍ രാജ്യത്ത് ഇത്തരം ഉടമസ്ഥരില്ലാത്ത പശുക്കളും കാളകളും 5.3 ദശലക്ഷം ഉണ്ടെന്നാണ് കണക്ക്. അതില്‍ വലിയൊരുഭാഗം ഗുജറാത്തില്‍ നിന്നുള്ളതാണ്. വിളവുകള്‍ നശിപ്പിക്കലും ട്രാഫിക് ജാമുണ്ടാക്കലും തുടങ്ങി 'സംഘികളുടെ അമ്മമാരുണ്ടാക്കുന്ന' പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇപ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കി ആ തുക ഉപയോഗിച്ച് രാജ്യമാകെ ഗോസംരക്ഷണശാലകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയാണ്. വിവിധ മതങ്ങള്‍, ജാതിവിഭാഗങ്ങള്‍, ആചാരരീതികള്‍, സംസ്‌കാരങ്ങള്‍, ആഘോഷങ്ങള്‍, വേഷഭൂഷാദികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രീതികള്‍ പിന്തുടരുമ്പോഴും പരസ്പരം മനസിലാക്കാനും അംഗീകരിക്കാനും കരുതലോടെ വര്‍ത്തിക്കാനും ഇന്ത്യക്കാര്‍ ശ്രമിച്ചിരുന്നു. ഇന്ന് സംഘികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെയാണ്. പശുദേശീയതയെയാണ് അവര്‍ പകരം വെക്കുന്നത്. |
പെഹ്ലുഖാനെ കൊന്നുതള്ളുമ്പോള്‍ സംഘികള്‍ക്ക് കൈവിറച്ചിരുന്നില്ല. “എനിക്ക് വളര്‍ത്താനുള്ള പശുവാണ്, ഞാനിതിനെ പൊന്നുപോലെ നോക്കും...” തുടങ്ങിയുള്ള പൊഹ്ലുഖാന്റെ വിലാപങ്ങള്‍ കേള്‍ക്കാന്‍ സംഘികള്‍ തയ്യാറായില്ല. അവര്‍ ആ മനുഷ്യനെ കൊല്ലണമെന്നുറച്ച് വന്നവരായിരുന്നു. രാജസ്ഥാനിലെ ആ ക്ഷീരകര്‍ഷകന്‍ പശുവിനെ വാങ്ങിയത് കശാപ്പിനായിരുന്നില്ല. കറവയ്ക്കായിരുന്നു. പശുവിനെ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഘികള്‍ ആ മനുഷ്യനെ അടിച്ചുകൊന്നത്. ഗോസംരക്ഷണസേനയെന്ന പേരില്‍ സംഘികള്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകള്‍ രാജ്യമാകമാനം വ്യാപിപ്പിക്കുവാനാണ് പുതിയ നിയമം വഴിവെക്കുക.
കന്നുകാലികളുടെ വില്‍പ്പനയ്ക്ക് തടയിട്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഈ ഉത്തരവിന്റെ ഭീഷണി മനസിലാക്കുന്നതില്‍ പരിമിതി ഉണ്ടാവും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ള കര്‍ഷകരുടെ ജീവിതത്തെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പ്രതികൂലമായി ബാധിക്കും. വരള്‍ച്ച പോലുള്ള ദുരിത കാലത്ത്, പഞ്ഞമാസങ്ങളില്‍ കാലികളെ വിറ്റും മറ്റുമാണ് കര്‍ഷകര്‍ ജീവിതം തള്ളിനീക്കുന്നത്. തങ്ങളുടെ കൈയിലുള്ള കാലിയെ കാര്‍ഷികാവശ്യത്തിനുപോലും വില്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥ കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കും.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രം നിരോധിച്ചിരിക്കുന്നത്. കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം കൊ ണ്ടുവന്ന പുതിയ ഭേദഗതി പ്രകാരം പശു, കാള, എരുമ, പോത്ത്, കന്നുകുട്ടികള്‍, ഒട്ടകം എന്നീ മൃഗങ്ങളുടെ കശാപ്പിനായുള്ള വില്‍പ്പനയാണ് നിരോധിച്ചത്. മതാചാരങ്ങളുടെ ഭാഗമായി കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും വിലക്കി. റംസാന്‍ വ്രതാനുഷ്ടാനങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്നേയുള്ള ദിവസമാണ് ഈ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളുടെ തീന്‍മേശകള്‍ അലങ്കോലമാക്കുക എന്നതും സംഘപരിവാരം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
അസുഖം ബാധിച്ച കാലികള്‍ക്ക് ദയാവധം നല്‍കി ദഹിപ്പിക്കുന്നതിനൊപ്പം സ്വാഭാവികമായി ചാവുന്ന കാലികളെയും ദഹിപ്പിക്കണം ചത്ത കന്നുകാലികളുടെ തോലുരിവാന്‍ പാടില്ല എന്നീ നിബന്ധനകളും നിയമത്തിലുണ്ട്. ചത്ത കാലികളുടെ തോലുരിച്ച് തുകലുല്‍പ്പന്നങ്ങളുണ്ടാക്കുന്ന ദളിത് വിഭാഗങ്ങള്‍ ഇതോടെ പട്ടിണിയിലാവും. ഇത്തരത്തില്‍ ഉപജീവനം തേടുന്നവരുടെ കഞ്ഞികുടി മുട്ടിക്കുകയും കുത്തക തുകല്‍ശേഖരണക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍.
കാലികളെ വില്‍ക്കാനായി കൊണ്ടുവരുമ്പോള്‍ കശാപ്പിനല്ലെന്ന സത്യവാങ്മൂലം കൈവശമുണ്ടാകണം. വാങ്ങുന്നവരും കശാപ്പിനല്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണം. കാലിച്ചന്ത സമിതി സെക്രട്ടറിയാണ് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത്. വാങ്ങുന്ന കാലികളെ ആറുമാസത്തേക്ക് വില്‍ക്കാനും പാടില്ല. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കാലികളെ ഏറ്റെടുത്ത് ഗോശാലയ്ക്ക് കൈമാറണം. കേസ് തീര്‍പ്പാകുന്നതുവരെ ഇത്തരം കാലികളെ പരിപാലിക്കുന്നതിനുള്ള പണം കേസില്‍ ഉള്‍പ്പെട്ടവര്‍ നല്‍കണം എന്നൊക്കെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഫലത്തില്‍ ഇത്തരം സാങ്കേതികത്വങ്ങള്‍ ഉണ്ടാവുന്നതോടെ കാലിയെ വില്‍ക്കുന്നതില്‍ നിന്നും വാങ്ങുന്നതില്‍ നിന്നും സാധാരണക്കാര്‍ പിന്‍വാങ്ങും. ആര്‍ എസ് എസ് സംഘപരിവാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ഗോശാലകളിലേക്ക് കന്നുകാലികളെ പിടിച്ചെടുക്കുന്ന പ്രവണതയുണ്ടാവും. സംഘ് ഗോശാലകളില്‍ നിന്ന് കോര്‍പ്പറേറ്റ് അറവുശാലകളിലേക്ക് ഗ്രീന്‍കാര്‍പ്പറ്റുമുണ്ടാവും. സംഘികള്‍ക്ക് കാലികളെ മുന്‍നിര്‍ത്തി പണം കൊയ്യുവാനുള്ള സാധ്യതയും ഈ നിയമത്തിലൂടെ ഉണ്ടാക്കാനാണ് പരിശ്രമം.
ഭരണഘടനയുടെ 48ാം അനുച്ഛേദത്തില്‍ പറയുന്നത് : “കാര്‍ഷികവൃത്തിക്കും മൃഗപരിപാലനത്തിനുമുള്ള ആധുനികവും ശാസ്ത്രീയവുമായ സംഘടിതശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കന്നുകാലികളുടെയും കിടാവുകളുടെയും കറവയുള്ള/ഭാരം ചുമക്കുന്ന മൃഗങ്ങളുടെയും കശാപ്പ് നിരോധിക്കാനുള്ള നടപടികളും സ്വീകരിക്കാവുന്നതാണ്” എന്നാണ്. ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങള്‍ ഒരു കോടതിക്കും നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ല. നിര്‍ദേശകതത്ത്വങ്ങള്‍ നടപ്പാക്കുമ്പോള്‍ മൗലികാവകാശങ്ങള്‍ ഒരുകാരണവശാലും ലംഘിക്കരുതെന്ന് ഭരണഘടന വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങുന്നതിനും സ്വാതന്ത്യ്രം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 19 ഒന്ന് (ജി) അനുച്ഛേദം, ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്യ്രത്തിന്റെയും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന 21ാം അനുച്ഛേദം എന്നിവയുടെ ലംഘനമാണ് പുതിയ നിയമമെന്ന് നിയമവൃത്തങ്ങള്‍ ആരോപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുമിച്ച് നടപ്പാക്കേണ്ട സമവര്‍ത്തിപ്പട്ടികയിലാണ് “മൃഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയല്‍” ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും തീര്‍ത്തും ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയിരിക്കുന്നത് എന്നതും വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുന്നു.
ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ഇത്തരം നടപടികളിലൂടെ രാജ്യത്തില്ലാതാവുന്നത് പശുക്കളാണ്. സാധാരണ കര്‍ഷകര്‍ വിവരമില്ലാത്ത സംഘികളോട് കോര്‍ക്കാന്‍ പോകില്ല. പാവപ്പെട്ട കര്‍ഷകരുടെ ജീവന് തന്നെ സംഘികള്‍ ഭീഷണിയാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പശുക്കളെ വളര്‍ത്താന്‍ രാജ്യത്തെ കര്‍ഷകര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പശുക്കളുടെ എണ്ണം കുറയുകയും എരുമകളുടെ എണ്ണം വര്‍ധിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ചത്ത പോത്തിന് വില ലഭിക്കുമ്പോള്‍ ചത്ത പശുവിനെ ദഹിപ്പിക്കാന്‍ കര്‍ഷകര്‍ സ്വന്തം കീശയില്‍ നിന്ന് കാശുമുടക്കേണ്ടി വരികയാണ്. ഇപ്പോള്‍ പ്രായമായ കന്നുകാലികളെ നഷ്ടം സഹിച്ചും വളര്‍ത്തുക എന്നത് ഉടമയുടെ ബാധ്യതയാണെന്ന് നിയമം അനുശാസിക്കുന്നു. അപ്പോള്‍ കന്നുകാലികളെ വളര്‍ത്തുന്നതില്‍ നിന്നും കര്‍ഷകര്‍ വലിയ അളവില്‍ പിന്‍മാറും.
മൂന്ന്, നാല് പ്രസവം കഴിഞ്ഞാല്‍ പാലിന്റെ അളവ് കുറയുമെന്നതിനാല്‍ ആ സമയത്ത് പശുക്കളെ വില്‍ക്കാനാണ് കര്‍ഷകര്‍ ശ്രമിക്കാറുള്ളത്. അവയില്‍ ചിലത് അറവുശാലകളിലും എത്തുന്നുണ്ടാവാം. പുതിയ സാഹചര്യത്തില്‍ ഇവയുടെ വില്‍പ്പന അസാധ്യമായിരിക്കുകയാണ്. അപ്പോള്‍ അത്തരം പശുക്കളെ തെരുവിലേക്ക് ഇറക്കിവിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. നിലവില്‍ രാജ്യത്ത് ഇത്തരം ഉടമസ്ഥരില്ലാത്ത പശുക്കളും കാളകളും 5.3 ദശലക്ഷം ഉണ്ടെന്നാണ് കണക്ക്. അതില്‍ വലിയൊരുഭാഗം ഗുജറാത്തില്‍ നിന്നുള്ളതാണ്. വിളവുകള്‍ നശിപ്പിക്കലും ട്രാഫിക് ജാമുണ്ടാക്കലും തുടങ്ങി 'സംഘികളുടെ അമ്മമാരുണ്ടാക്കുന്ന' പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇപ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കി ആ തുക ഉപയോഗിച്ച് രാജ്യമാകെ ഗോസംരക്ഷണശാലകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
നാനാത്വത്തില്‍ ഏകത്വം നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയാണ്. വിവിധ മതങ്ങള്‍, ജാതിവിഭാഗങ്ങള്‍, ആചാരരീതികള്‍, സംസ്‌കാരങ്ങള്‍, ആഘോഷങ്ങള്‍, വേഷഭൂഷാദികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രീതികള്‍ പിന്തുടരുമ്പോഴും പരസ്പരം മനസിലാക്കാനും അംഗീകരിക്കാനും കരുതലോടെ വര്‍ത്തിക്കാനും ഇന്ത്യക്കാര്‍ ശ്രമിച്ചിരുന്നു. ഇന്ന് സംഘികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെയാണ്. പശുദേശീയതയെയാണ് അവര്‍ പകരം വെക്കുന്നത്.
ബീഫ് കഴിക്കുന്നത് മുസ്ലീംങ്ങളാണെന്നും ആ വിഭാഗത്തിന്റെ കടന്നുവരവോടെയാണ് രാജ്യത്ത് പശുക്കള്‍ തീന്‍മേശയിലെത്തുന്നതെന്നും സംഘികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മൃഗബലിയെ കുറിച്ച് അവര്‍ മൗനം പാലിക്കുകയാണ്. “എനിക്കായി നിരവധി കാളകളെ വിശിഷ്ടമായി പാചകം ചെയ്തു തന്നു...” എന്നാണ് ഇന്ദ്രന്‍ പറയുന്നത്. മൃഗബലി പുരാണത്തില്‍ തന്നെയുണ്ട്. കന്നുകാലികളുടെ ഇറച്ചി സ്വാദിഷ്ടമായി വെച്ചുവിളമ്പുന്നതും ആ പാരമ്പര്യത്തില്‍ കാണാനാവും. അതൊക്കെ മറച്ചുവെച്ച് ന്യൂനപക്ഷ വര്‍ഗീയതയെ ഇളക്കിവിടാനുള്ള പരിശ്രമവും നരേന്ദ്രമോഡിയും കൂട്ടരും ലക്ഷ്യമിടുന്നു.
സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രഭരണം മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആ സര്‍ക്കാരിന്റെ ജനവിരുദ്ധത എണ്ണിയാല്‍ തീരാത്തത്രയും വിപുലമാണ്. കന്നുകാലികളെ സംബന്ധിച്ച ഈ വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാരിനെതിരായുള്ള ചര്‍ച്ചകളെ വഴിതിരിച്ചുവിട്ടു എന്ന ആശ്വാസത്തിലാണ് ബി ജെ പി നേതൃത്വമുള്ളത്. ദുരിത ജീവിതം ജീവിച്ചുതീര്‍ക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍, ഉദയം മുതല്‍ അസ്തമയം വരെ നരോന്ദ്രമോഡിയുടെ ഭരണത്തെ പഴിക്കുകയാണ്. നരേന്ദ്രമോഡി, വിദേശബാങ്കുകളില്‍ നിന്നും കണ്ടുകെട്ടി അവരുടെ അക്കൗണ്ടുകളിലിട്ടുകൊടുത്ത പണത്തിന്റെ പലിശയില്‍ ജീവിക്കുന്നവരല്ലല്ലോ ജനങ്ങള്‍. സംഘികളുടെ അജണ്ടകള്‍ തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ട്.
27-May-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍