പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകളാണ് മമ്മൂട്ടിക്ക് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്. ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സർഗ്ഗപ്രതിഭയാണ് അദ്ദേഹം എന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടി പോസ്റ്റ് പങ്കുവെച്ചിട്ടിണ്ട്. കടലിന്റെ തീരത്ത് തന്റെ ലാൻഡ് ക്രൂയിസറിൽ ചാരി നിൽക്കുന്ന ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരോടും നന്ദിയും സ്നേഹവും, ദൈവത്തോടും, എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിട്ടുള്ളത്. ആവേശത്തോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.