റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. തിങ്കളാഴ്ച ഒരു ദിവസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 10.19 കോടി രൂപയാണ്. ആദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും കളക്ഷന്‍ കെഎസ്ആര്‍ടിസി നേടുന്നത്.
ഓണം പ്രമാണിച്ച് കേരളത്തിലേക്കും കേരളത്തിന് പുറത്തേക്കുമുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും പുതിയ ബസുകള്‍ നിരത്തിലിറങ്ങിയതുമാണ് നേട്ടമായത്. പ്രതിദിന വരുമാനം ഒമ്പത് കോടിയിലെത്തിക്കുകയായിരുന്നു കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. മുന്‍ വര്‍ഷ ത്തേക്കാള്‍ കൂടുതല്‍ സര്‍വീസുകളും കെ എസ് ആര്‍ ടി സി ഓപ്പറേറ്റ് ചെയ്തിരുന്നു
2024 ഡിസംബറില്‍ ശബരിമല സീസണില്‍ നേടിയ 9.22 കോടിയുടെ നേട്ടമാണ് കെ എസ് ആര്‍ ടി സി മറികടന്നത്. കഴിഞ്ഞ ഓണക്കാലത്ത് 8.29 കോടിയായിരുന്നു ഏറ്റവും കൂടിയ ടിക്കറ്റ് കലക്ഷന്‍. 4607 ബസ്സുകളാണ് കെഎസ്ആര്‍ടിസി ഈ ഓണക്കാലത്ത് സര്‍വീസ് നടത്തിയത്.