രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
നടപടിയെടുക്കേണ്ടത് ഗവണ്‍മെന്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താണ്. സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാനുള്ള സാഹചര്യമുണ്ട്.
ഇതൊക്കെ പരിശോധിച്ച് എന്താണ് നടപടിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. അന്വേഷിച്ച് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിനോ ഗവണ്‍മെന്റിനോ ഒരു തടസവുമില്ല.-മുരളീധരൻ പറഞ്ഞു.
