ക്രിസ്ത്യൻ ഔട്ട്റീച്ച് പാളിയെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. ക്രിസ്റ്റിയൻ വോട്ട് കിട്ടുമെന്ന് പറഞ്ഞു ചില നേതാക്കൾ നേതൃത്വത്തെ പറ്റിക്കുന്നു. അതിന്റെ പേരിൽ കോടികൾ കൊണ്ടുപോയി. തൃശൂരിൽ ഉൾപ്പെടെ വോട്ട് ശതമാനം കുറഞ്ഞു. വോട്ട് ശതമാനം കുറഞ്ഞതിൽ നേതൃത്വം കാരണം വ്യക്തമാക്കണമെന്ന് വിമർശനം.
കേരളത്തിൽ ഉണ്ടായിരുന്ന ബിജെപി അനുകൂല തരംഗം മുതലെടുക്കാൻ കഴിഞ്ഞില്ല. ചില നേതാക്കൾ പാർട്ടി ഫണ്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെന്നും വിമർശനം ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുന്നതാനാണ് കണ്ണൂരിൽ ഇന്ന് യോഗം ചേർന്നത്.
