കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മുക്കാട്ടുകര ബൂത്തില്‍ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി വോട്ട് ചേര്‍ത്തു എന്നാണ് പരാതി.സുരേഷ് ഗോപിയും, സഹോദരന്‍ സുഭാഷ് ഗോപിയും, ബിഎല്‍ഒയും ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ വഴിയാണ് വോട്ട് ചേര്‍ത്തതെന്ന് ടി.എന്‍. പ്രതാപന്‍ പരാതിയില്‍ പറയുന്നു.

വോട്ട് ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്നത്തെ ബൂത്ത് ലെവല്‍ ഓഫിസറോട് ജനുവരി 20ന് നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.