ഓസ്ട്രേലിയന്‍ മാതൃകല്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനത്തിനൊരുങ്ങി ഗോവ. ഇതിന്റെ നിയമ വശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോവ ടൂറിസം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രോഹന്‍ ഖൗന്റെ വ്യക്തമാക്കി.
മാതാപിതാക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനത്തിന് ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ പോലുള്ള സങ്കേതങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും വലിയ സാമൂഹിക പ്രശ്നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
16 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഓസ്ട്രേലിയ അടുത്തകാലത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. അവര്‍ സാധ്യമാക്കിയ കാര്യങ്ങള്‍ നാം ചിന്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതേകുറിച്ച് മുഖ്യമന്ത്രിയോട് ഉടന്‍ സംസാരിക്കും. സാധ്യമെങ്കില്‍ അത്തരമൊരു നിയമം നമ്മുടെ നാട്ടിലും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് അദേഹം പറഞ്ഞു.
