കൈക്കൂലി, അഴിമതി എന്നിവയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന മന്ത്രി കീർത്തനയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐഎം തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്. കണ്ണൻ. തെറ്റ് ആര് ചെയ്താലും രക്ഷയില്ലെന്നും മാറ്റം വരുന്നതുവരെ നടപടി തുടരുമെന്നും മന്ത്രി കീർത്തന സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു.
കൈക്കൂലി സംബന്ധിച്ച് വിവരം ലഭിച്ചാൽ വാട്സ്ആപ്പ് നമ്പറിൽ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എസ്. കണ്ണൻ പ്രതികരണവുമായി രംഗത്തെത്തിയത്.
വ്യവസായ മന്ത്രി തന്നെ ബിസിനസ് ലൈസൻസുകൾ ലഭിക്കുന്നതിനായി തൊഴിലാളികളോ പൊതുജനങ്ങളോ കൈക്കൂലി നൽകുന്നില്ലെന്ന് എസ്. കണ്ണൻ ചൂണ്ടിക്കാട്ടി. കൈക്കൂലി നൽകുന്നത് മുതലാളിമാരാണെന്നും അദ്ദേഹം ആരോപിച്ചു.
കൈക്കൂലി നൽകുന്നയാളും കുറ്റം ചെയ്തതായി കണക്കാക്കി അവർക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യവും എസ്. കണ്ണൻ ഉന്നയിച്ചു. രാജ്യത്ത് ഇതുവരെ തെറ്റുകൾ ചെയ്ത വൻകിട ബിസിനസുകാർ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു
