മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ല; ബിനോയ് വിശ്വം

ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോൽവിയിൽ സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നില്ല. എല്ലാവർക്കും അതിൻറെ ഉത്തരവാദിത്വമുണ്ട്.

കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരെ വരുന്ന ആരോപണങ്ങൾ ജനം പുച്ഛിച്ഛ് തള്ളിയിരുന്ന കാലത്തിൽ നിന്ന് എങ്ങനെ മാറ്റം വന്നെന്ന് പരിശോധിക്കണം. പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പുറത്തു പറയുന്നവർ ഒറ്റുകാരാണ്.

മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ കുറിച്ച് എന്തും പറയാമെന്ന നില എങ്ങനെ വന്നുവെന്ന് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

19-Jun-2024