ശിവസേനയെ കോക്കർ സ്പാനിയൽ പട്ടിയെന്നു പരിഹസിച്ച് രാജ് താക്കറെ

മുംബൈ : എന്ത് നിലപാട് ഏതു സമയത്തെടുക്കണമെന്നു തിരിച്ചറിവില്ലാത്ത രാഷ്ട്രീയപ്പാർട്ടിയായി ശിവസേന മാറിയെന്നു രാജ് താക്കറെ. തലയെവിടെ വാലെവിടെയെന്നു തിരിച്ചറിയാനാവാത്ത വെറും കോക്കർ സ്പാനിയൽ പട്ടിയായി ശിവസേന മാറി, മുംബയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. പെട്രോൾ വിലവർധനയെപ്പറ്റി ലേഖനമെഴുതുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എന്തുകൊണ്ട് മെനക്കെടുന്നില്ല.അമിത്ഷായുടെയും മോദിയുടെയും കീഴിൽ കോൺഗ്രെസ്സിനെക്കാൾ മോശപ്പെട്ട ഭരണമാണ് ബി ജെ പി നയിക്കുന്നത്. നരേന്ദ്ര മോഡി സർക്കാരിനെതിരെയുള്ള ഏതു പ്രക്ഷോഭത്തിനും തന്റെ പാർട്ടി കുടെയുണ്ടാവുമെന്നു അദ്ദേഹം കൂട്ടിച്ചെർത്തു.

ബി ജെ പി ഗെവേണ്മെന്റിന്‌ കള്ളക്കേസുണ്ടാക്കാൻ ഒരവസരവും നൽകാതെ ഭംഗിയായി പ്രതിഷേധം നടത്തിയ എം എൻ എസ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

12-Sep-2018