ദുരിതം അനുഭവിക്കുന്ന കേരളത്തിന് ആന്ധ്രാ സര്‍ക്കാരിന്റെ സഹായഹസ്തം
അഡ്മിൻ
തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ആന്ധ്രപ്രദേശിന്റെ കൈത്താങ്ങ്. കേരളത്തിന്റെ പുനനിര്‍മിതിക്കായി ആന്ധ്ര സര്‍ക്കാര്‍ 35 കോടി രൂപ കൈമാറി. ഉപമുഖ്യമന്ത്രി നിമ്മക്കയാല ചിന്നരാജപ്പ, വ്യവസായമന്ത്രി ഇ പി ജയരാജന് ചെക്ക് കൈമാറി. പ്രളയം ഉണ്ടായതിനു പിന്നാലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പത്തു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുദിവസത്തെ വേദനമായ 20 കോടി, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ മൂന്നു കോടി, വിവിധ സംഘടനകളുടെ രണ്ടു കോടി എന്നിവ ഉള്‍പ്പെടെയാണ് 35 കോടി നല്‍കിയത്.
ഇതുകൂടാതെ 16 കോടി രൂപയുടെ അരി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളും ആന്ധ്രപ്രദേശ് നല്കി. ആറു കോടിയുടെ 2014 മെട്രിക് ടണ്‍ അരിയാണ് കേരളത്തിലെത്തിച്ചത്. മില്ലുടമകള്‍ക്ക് പണം നല്കിയണ് ആന്ധ്ര സര്‍ക്കാര്‍ അരി സംഭരിച്ചത്. ഇതുകൂടാതെ മറ്റ് ഭക്ഷ്യ വസ്തുക്കള്‍, പാല്, കാലിത്തീറ്റ, കയ്യുറകള്‍, പുതപ്പ്എന്നിവയും നല്കി. പണം ഉള്‍പ്പെടെ ആകെ 51.018 കോടിയുടെ സഹായമാണ് കേരളത്തിന് നല്‍കിയത്.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ അഞ്ചു ഹെലികോപ്റ്റുകള് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമുകള്‍ കേരളത്തില്‍ വന്നു. 73 പേരടങ്ങുന്ന ഫയര്‍ഫോഴ്സ് ടീം, 150 വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എന്നിവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.