ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല: മന്ത്രി പി രാജീവ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിന് സഹായകരമാകുമെന്ന് കരുതുന്നു. സ്ത്രീ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമതടസമെല്ലാം മാറിക്കഴിഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം റിപ്പോര്‍ട്ട് പുറത്തുവരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചകളും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയിലെടുത്ത നിലപാട് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

20-Aug-2024