ഒരു കോടി രൂപ അനുവദിച്ചു; മലയാള സിനിമാ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടൻസി വരുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ നയ രൂപീകരണത്തിന് കൺസൾട്ടൻസി വരുന്നു.സിനിമാ നിർമ്മാണം, വിതരണം, പ്രദർശനം തുടങ്ങി എല്ലാ മേഖലകളിലെയും പ്രശ്നങ്ങൾ പഠിക്കുന്നതിനാണ് കൺസൾട്ടൻസി രൂപീകരിച്ചിരിക്കുന്നത്. ഇതിനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചു.

ഓഗസ്റ്റ് അഞ്ചിന് ചലച്ചിത്ര വികസന വകുപ്പ് ഈ ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരുന്നു. നയരൂപീകരണത്തിനായി കൺസൾട്ടൻസി റിപ്പോർട്ട് സമർപ്പിക്കും. ഈ ചെലവിലേക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലക്കായി സർക്കാർ നയം രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാണ്.

നാലര വർഷത്തെ കാത്തിരിപ്പിനൊടുവില്‍ തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. സിനിമാ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളും അക്രമവും തുറന്നുകാണിക്കുന്നതാണ് റിപ്പോർട്ട്.

20-Aug-2024