കോട്ടയത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കോട്ടയത്ത് കോണ്‍ഗ്രസ് കറുകച്ചാല്‍ മണ്ഡലം പ്രസിഡന്റ് റോബിന്‍ വെള്ളാപ്പള്ളിയെ തല്‍സ്ഥാനത്തു നിന്നും നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി നടപടി.

കറുകച്ചാല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ മണ്ഡലം പ്രസിഡന്റായി മാത്യു ജോണിനെ നിയമിച്ചതായും കെപിസിസി അറിയിച്ചിട്ടുണ്ട്.

21-Aug-2024