വന്ദേ ഭാരത് എക്സ്പ്രസിൽ നൽകിയ പരിപ്പ് കറിയിൽ ചത്ത പാറ്റ

വന്ദേ ഭാരത് എക്‌സ്പ്രസിൽ കൊടുത്ത പരിപ്പ് കറിയിൽ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിൽ ഷിർദ്ദിയിൽ നിന്ന് യാത്ര ചെയ്ത കുടുംബത്തിനാണ് പരിപ്പ് കറിയിൽ ചത്ത പാറ്റയെ കിട്ടിയത്. കുടുംബം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു.

സംഭവത്തില്‍ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ പ്രതികരിച്ചിട്ടുണ്ട്. ''സർ, താങ്കൾക്കുണ്ടായ അസൗകര്യത്തിൽ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിന്‍റെ അടുക്കള യൂണിറ്റ് സമഗ്രമായി പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്'' - ഐആര്‍സിടിസി അറിയിച്ചു.

രണ്ട് മാസം മുമ്പും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രയ്ക്കിടെ ദമ്പതികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയിരുന്നു.

21-Aug-2024