രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് നേടിയ പെണ്‍കുട്ടിയെ ഹരിയാനയില്‍ കൂട്ടമാനഭംഗത്തിനിരയാക്കി

ന്യൂഡല്‍ഹി : രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം നേടിയ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി.ഹരിയാനയിലാണ് കോളേജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തത്. സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കി പ്രസിഡന്റില്‍നിന്നും പുരസ്‌കാരം നേടിയ പത്തൊന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്. ബോധരഹിത ആകുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 

രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ കാറില്‍ വലിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു.കോച്ചിംഗ് സെന്ററിലേക്കു പോയ വിദ്യാര്‍ഥിനിയെയാണ് രേവരിക്കു സമീപം കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. പരാതിയില്‍ കേസെടുക്കാന്‍ പോലീസ് വിസമ്മതിക്കുകയും ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്ക് ഓടിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. തന്റെ ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു

14-Sep-2018