രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെ: മുകേഷ്

ആരെങ്കിലും സ്ത്രീകളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നടനും എംഎല്‍എയുമായ എം.മുകേഷ്.തന്‍റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു. രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെ.

രാജി വെക്കണോ എന്നത് അവരുടെ ആത്മവിശ്വാസവും അവരുടെ മനസാക്ഷിയുമാണ്.ആരോപണങ്ങള്‍ ഉയരുമ്പോൾ രാജിവച്ചാല്‍ രാഷ്ട്രീയത്തില്‍ ആരെങ്കിലും സ്ഥാനത്തിരിക്കുമോ. സിനിമയില്‍ പവർ ഗ്രൂപ്പ് നിലനില്‍ക്കില്ല. നല്ല തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും മുകേഷ് പറഞ്ഞു. അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു.

24-Aug-2024