ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചു

കേരളത്തെ ഞെട്ടിച്ചുകൊണ്ട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചു. ഇമെയിൽ വഴിയാണ് സർക്കാരിന് രാജി സമർപ്പിച്ചത്.

അതേസമയം രഞ്ജിത്ത് രാജി വെക്കേണ്ടത് അനിവാര്യമെന്നാണ് എൽഡിഎഫ് നിലപാട്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.

2009 ൽ പാലേരിമാണിക്യം എന്ന സിനിമയുടെ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാൾ നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനെ തുടർന്നാണ് രാജി.

25-Aug-2024