ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല: ജഗദീഷ്

നടിയുടെ ആരോപണത്തിനു പിന്നാലെ നടൻ സിദ്ദിഖ് "അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി വൈസ് പ്രസിഡന്‍റ് ജഗദീഷ്.ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ജഗദീഷ് പറഞ്ഞു. നടിയുടെ പരാതിയില്‍ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. "അമ്മ' എന്ന നിലയില്‍ സംഘടന കേസിന് പിന്തുണ നല്‍കേണ്ടതില്ല.

സിദ്ധിഖിന്‍റെ രാജി "അമ്മ' സ്വാഗതം ചെയ്യുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.യുവനടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ ഇന്നു രാവിലെയാണ് സിദ്ദിഖ് രാജിവച്ചത്. "അമ്മ' പ്രസിഡന്‍റ് മോഹൻലാലിന് ഇ-മെയിലില്‍ രാജിക്കത്തയച്ചു. യുവനടി രേവതി സമ്പത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്.

25-Aug-2024