എഎംഎംഎയുടെ പത്രസമ്മേളനം എന്ത് കൊണ്ട് വൈകി: പികെ ശ്രീമതി

സിനിമ സംഘടനയെ ഇനി ‘അമ്മ’ എന്ന് വിളിക്കില്ലെന്നും എഎംഎംഎ എന്നേ പറയൂ എന്നും സിപിഐഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേഷ്യ അധ്യക്ഷയുമായ പി കെ ശ്രീമതി. എഎംഎംഎയുടെ പത്രസമ്മേളനം എന്ത് കൊണ്ട് വൈകിയെന്നും സിനിമയിൽ എന്ത് കൊണ്ട് സ്ത്രീകൾ ഇത്ര മോശം അനുഭവങ്ങൾ നേരിടുന്നുവെന്നും പി കെ ശ്രീമതി ചോദിച്ചു.

‘സിനിമയിൽ നമ്മൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട്, പെൺകുട്ടിയുടെ തുറന്നു പറച്ചിൽ ഞെട്ടലുണ്ടാക്കുന്നതാണ്, സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യമുണ്ടാകണം, ഇതു പോലുള്ള സംഭവങ്ങളിൽ സർക്കാർ നിയമപരമായി പോയിട്ടുണ്ട്, കേസ് ഹൈക്കോടതിയുടെ മുന്നിലാണ്, അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പികെ ശ്രീമതി പ്രതികരിച്ചു.

25-Aug-2024