മോദി അനാച്ഛാദനം ചെയ്ത ശിവജിയുടെ പ്രതിമ തകര്‍ന്നു വീണു

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജി മഹാരാജിൻ്റെ 35 അടി ഉയരമുള്ള പ്രതിമ തകർന്നു വീണു.സിന്ധുദുർഗ് ജില്ലയിലെ മാൽവാനിലെ രാജ്‌കോട്ട് കോട്ടയിലെ പ്രതിമ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തകർന്നു വീണത്.

പ്രതിമ തകർന്നതിൻ്റെ കാരണം വിദഗ്ധർ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ജില്ലയിൽ കനത്ത മഴയും കാറ്റും ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പ്രതിമയുടെ കേടുപാടുകളും വിലയിരുത്തി. കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്ന് കോട്ടയിൽ നടന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രിയും പങ്കുചേർന്നു.

26-Aug-2024