മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത്

ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നിയമനടപടിക്കൊരുങ്ങി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് രഞ്ജിത്തിൻ്റെ തീരുമാനം.

പോലീസ് നടപടികൾ നിരീക്ഷിച്ച ശേഷമായിരിക്കും തുടർ നടപടി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് പ്രതികൂലമാകും.
സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വെളിപ്പെടുത്തിയത്.

‘പാലേരിമാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞിരുന്നു.

27-Aug-2024