സുരേഷ് ഗോപിയുടെ നിലപാട് തള്ളി മുകേഷ് വിഷയത്തില്‍ കെ സുരേന്ദ്രന്‍

ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി പറയുന്ന നിലപാടല്ല, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ‘ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണ്’, സുരേന്ദ്രന്‍ പറഞ്ഞു.

27-Aug-2024