സിനിമാ മേഖലയിലെ ലൈംഗിക അതിക്രമം; ഇ-മെയിൽ വഴിയും പരാതി നൽകാം
അഡ്മിൻ
സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇ-മെയിൽ വഴി പരാതി കൈമാറാം. 0471-2330747 എന്ന നമ്പറിലും പരാതികൾ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു. digtvmrange.pol@kerala.gov.in എന്ന മെയിൽ വിലാസത്തിൽ പരാതി നൽകാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയിൽ വിലാസം.
സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ പൊലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. ഏഴംഗ സംഘത്തിൽ ഉയർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.
അതേസമയം, താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ അമ്മ അംഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. മോഹൻലാൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതുൾപ്പെടെ 17 അംഗ എക്സിക്യൂട്ടീവ് ഇന്നലെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ സംഘടനയുടെ കൂട്ടരാജിയിലും അമ്മയിൽ വലിയ അഭിപ്രായ ഭിന്നത ഉടലെടുക്കുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.