ജെ എൻ യു ഇലക്ഷൻ, വോട്ടെണ്ണലിനിടെ എ ബി വി പിയുടെ ഗുണ്ടായിസം
അഡ്മിൻ
ന്യൂ ഡൽഹി : ജെ എൻ യു ഇലക്ഷനിടയിൽ ക്യാമ്പസ്സിൽ സംഘർഷം. സ്‌കൂൾ ഓഫ് ലൈഫ് സയൻസിലെ പരാജയത്തിൽ പ്രകോപിതരായി എ ബി വി പി പ്രവർത്തകർ ജെ എൻ യു വിൽ അക്രമം അഴിച്ചുവിട്ടു. കൗണ്ടിങ് ഏജന്റിനെ സമയത്തിനുള്ളിൽ അയക്കണമെന്നഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശത്തെ അംഗീകരിക്കാൻ കൂട്ടാക്കാത്ത എ ബി വി പി പ്രവർത്തകർ വോട്ടെണ്ണൽ തുടങ്ങിയതിനുശേഷം ഏജന്റിനെ ഉള്ളിൽകയറ്റണമെന്നു ബഹളം വച്ചു. എന്നാൽ ഇത് നിയമവിരുദ്ധമാകയാൽ അനുവദിച്ചില്ല. തുടർന്നാണ് എ ബി വി പി പ്രവർത്തകർ കൗണ്ടിങ് ഓഫീസിന്റെ വാതിലുകളും ഓഫീസിനു മുന്നിലുണ്ടായിരുന്ന ബാരിക്കേഡുകളും തകർത്തത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗാർഡിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇദ്ദേഹം ആശുപത്രീയിൽ ചികിൽസയിലാണ്.
സയൻസ് സ്‌കൂളുകളിൽ നേരിട്ട തിരിച്ചടിയാണ് എ ബി വിപി അക്രമങ്ങൾക്ക് പിന്നിൽ .പ്രാരംഭ ഫലങ്ങൾ പുറത്തു വരുമ്പോൾ സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസിലും , ലൈഫ് സയൻസിലും ഇടതു വിദ്യാർഥികളാണ് വിജയിച്ചിരിക്കുന്നത്.