ബീഹാർ: ആധാർ കാർഡില്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിക്കപ്പെട്ട കുടുംബത്തിലെ രണ്ടു കുട്ടികൾ മരിച്ചു. ബീഹാറിലെ കൊറൻസറായി ഗ്രാമത്തിലാണ് സംഭവം. മഹാ ദളിത് വിഭാഗത്തിൽപ്പെട്ട ശിവ് കുമാർ മുസാഹിറിന്റെ അഞ്ചു വയസ്സുള്ള മകൻ ഗോവിന്ദയും രണ്ടു വയസ്സുള്ള മകൾ മുന്നിയുമാണ് മരിച്ചത്. ഓഗസ്റ്റ് മുപ്പത്തൊന്നിനു മകൻ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ മകളും മരിച്ചു. ആധാർ കാർഡില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ എട്ടു മാസങ്ങങ്ങളായിട്ട് ഇവർക്ക് അർഹതപ്പെട്ട റേഷൻ വാങ്ങാൻ കഴിഞ്ഞിരുന്നില്ല.
അധാർകാർഡും റേഷൻ കാർഡും ലിങ്ക് ചെയ്യാൻ സാധിക്കാത്തതിനാൽ നിരവധി മരണങ്ങളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജാർഖണ്ഡിൽ മാത്രമായി ഒരു ഡസനോളം മരണങ്ങൾ ഇത്തരത്തിൽ സംഭവിച്ചു. കഴിഞ്ഞയാഴ്ചയാണ് ഉത്തർ പ്രദേശിൽ എട്ടു വയസ്സുള്ള ഒരു പെൺകുട്ടി പട്ടിണിമൂലം മരിച്ചത്. ഇതേ യോഗി ആദിത്യ നാഥിന്റെ സംസ്ഥാനത്തതാണ് പാവങ്ങൾക്കായുള്ള റേഷൻ വിഹിതം അധികൃതരുടെ മൗനസമ്മതത്തോടെ വിറ്റുകാശാക്കിയത്. ഏകദേശം മുപ്പതു കോടിയുടെ അഴിമതി ഇതിനു പിന്നിൽ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് .