കമ്മ്യൂണിസം വേണോ സ്വാതന്ത്ര്യം വേണോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം: ഡൊണാൾഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങള്‍ ചൂടുപിടിക്കവേ കമലാ ഹാരിസിനെ സഖാവ് കമല എന്ന് വിളിച്ച് ട്രംപിന്റെ പുതിയ കരുനീക്കം. കമല ഹാരിസ് ഒരു മാര്‍ക്‌സിസ്റ്റാണെന്നും അവരുടെ മുന്‍ നിലപാടുകളില്‍ നിന്ന് അത് വ്യക്തമാണെന്നും പെന്‍സില്‍വാനിയയിലെ റാലിയ്ക്കിടെ ട്രംപ് പറഞ്ഞു.

കമലാ ഹാരിസ് മുന്‍പെടുത്ത ചില തീവ്ര ഇടത് നിലപാടുകളും പ്രസ്താവനകളും വലിയ ടി വി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കമലയോട് എതിരിടാനുള്ള ട്രംപിന്റെ പുതിയ നീക്കം. സ്വകാര്യ ഇന്‍ഷുറന്‍സുകള്‍ നിര്‍ത്തലാക്കണമെന്നും നിയമവിരുദ്ധമായി അതിര്‍ത്തി കരടക്കുന്നത് കുറ്റകരമല്ലാതാക്കണമെന്നും ഉള്‍പ്പെടെ കമല മുന്‍പ് പറഞ്ഞ നിലപാടുകള്‍ ട്രംപ് റാലിയില്‍ ആവര്‍ത്തിക്കുകയും ചെയ്തു

. എന്നാല്‍ ഇതെല്ലാം പഴയ പ്രസ്താവനകളാണെന്നും തന്റെ അഭിപ്രായങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കമലാ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

31-Aug-2024