പോലീസന്വേഷണം തീര്‍ന്നാല്‍ സഭയുടെ നടപടിയെന്ന് സിബിസിഐ
അഡ്മിൻ
ന്യൂഡല്‍ഹി : കന്യാസ്ത്രി നല്കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി സിബിസിഐ (കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ). കേസില്‍ അന്വേഷണം പുരോഗമിക്കുന്ന അവസ്ഥയിലാണെന്നും, അന്വേഷണം പൂര്‍ത്തിയായതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നു അഖിലേന്ത്യ കത്തോലിക്കാ മെത്രാന് സമിതി അറിയിച്ചു. സിബിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അന്വേഷണം തീര്‍ന്നതിനുശേഷം സഭ നിലപാടെടുക്കും. അതേസമയം ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് സിബിസിഐ പ്രസിഡന്റും മുംബൈ അതിരൂപതാധ്യക്ഷനുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റേതല്ലെന്നും അഖിലേന്ത്യ കത്തോലിക്കാ മെത്രാന് സമിതി അറിയിച്ചു. നേരത്തെ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് നിലപാട് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍ നിന്നുണ്ടായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ മുംബൈ വക്താവിന്റെ നിലപാട് വ്യക്തിപരമെന്നും സിബിസിഐ വ്യക്തമാക്കി.