ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ചുമതല നടന്‍ പ്രേംകുമാറിന്

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ താല്‍ക്കാലിക ചുമതല നടന്‍ പ്രേംകുമാറിന്. സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍.

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നല്‍കിയത്.

03-Sep-2024