പി.വി.അൻവറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി കർശന തീരുമാനമെടുത്തു: എകെ ബാലൻ

എംഎൽഎ പി.വി.അൻവറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി കർശന തീരുമാനമെടുത്തുവെന്ന പ്രതികരണവുമായി സി.പി.എം നേതാവ് എ.കെ. ബാലൻ രംഗത്ത്.പറഞ്ഞ കാര്യങ്ങളെല്ലാം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും എന്നും നിലവില്‍, ഡി.ജി.പി. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതായിരിക്കും എന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോർട്ട് സർക്കാരിന് ലഭിക്കാനുള്ള നിർദേശം അധികൃതർ നല്‍കിയെന്നും ബാലൻ പ്രതികരിച്ചു.

കേരളത്തിലെ പോലീസ് ഇന്ത്യക്ക് അഭിമാനമാണ്. കുറ്റാന്വേഷണ മികവിലും ക്രമസമാധാന പരിപാലനത്തിലും യഥാർഥത്തില്‍ ലോകത്തിലെ മുൻനിര സേനകളോടാണ് പോലീസ് ഇപ്പോള്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കാലഘട്ടത്തില്‍ 31 അവാർഡുകളാണ് കേരളത്തിലെ പൊലീസ് കരസ്ഥമാക്കിയിട്ടുണ്ട്. അഴിമതി കുറഞ്ഞ രാജ്യത്തെ ഏക പൊലീസ് കേരളത്തിലേതാണെന്നും ബാലൻ കൂട്ടിച്ചേർത്തു.

03-Sep-2024