ഹേമ കമ്മിറ്റി റിപ്പോർട്ട്; വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. അഞ്ച് വനിതാ ജഡ്ജിമാർ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേൾക്കുക. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.

സജിമോൻ പാറയലിൻറെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകൾ ഉൾപ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക.

05-Sep-2024