പി.വി. അൻവറിൻ്റെ ആരോപണം പാർട്ടി സെക്രട്ടേറിയറ്റ് പരിശോധിച്ചു: എം.വി. ഗോവിന്ദന്‍ മാസ്റ്റർ
അഡ്മിൻ
പി.വി. അൻവറിൻ്റെ ആരോപണം പാർട്ടി സെക്രട്ടേറിയറ്റ് പരിശോധിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ .പരാതിയില്‍ പരാമര്‍ശിച്ചിരുന്ന മുന്‍ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്തു. പരാതിയില്‍ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
അതില്‍ ഭരണതലത്തിലുള്ള പരിശോധനയാണ് ഉണ്ടാകേണ്ടത് എന്നാണ് പാർട്ടി അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ദേശ വ്യാപക അംഗീകാരം ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു .
റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ 12 ഓളം കേസുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു. ഇവ കൈകാര്യം ചെയ്യാന്‍ പുതിയ ബെഞ്ച് രൂപീകരിച്ച കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദന്‍ മാസ്റ്റർ മാധ്യമങ്ങളെ അറിയിച്ചു.