ധനമന്ത്രിമാരുടെ കോൺക്ലേവ്: ചർച്ച നയിക്കാൻ മുൻനിര സാമ്പത്തിക വിദഗ്ധരും
അഡ്മിൻ
പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന ധന വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന കോൺക്ലേവിൽ സാമ്പത്തിക, വികസന വിഷയങ്ങളിൽ ചർച്ച നയിക്കുന്നത് അന്താരാഷ്ട്ര അംഗീകാരമുള്ള വിഷയ വിദഗ്ധരുടെ വലിയ നിര.
ഹോട്ടൽ ഹയാത്ത് റിജൻസിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആരംഭിക്കുന്ന ചർച്ചയിൽ ധനകാര്യ മന്ത്രി കെ എം ബാലഗോപാൽ വിഷയം അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്‌മണ്യൻ പ്രത്യേക പ്രഭാഷണം നിർവഹിക്കും.
തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു, കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി എൽ കെ അതീഖ്, തമിഴ്നാട് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ടി ഉദയചന്ദ്രൻ, പഞ്ചാബ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ സിൻഹ, മുൻ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖരൻ, നാലാം സംസ്ഥാന ധന കമ്മീഷൻ ചെയർമാൻ ഡോ. എം എ ഉമ്മൻ, സാമ്പത്തിക വിദഗ്ധൻമാരായ പ്രൊഫ. പ്രഭാത് പട്നായിക്, പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, പതിനാലാം ധനകാര്യ കമ്മീഷൻ അംഗങ്ങളായ ഡോ. സുപിപ്തോ മണ്ഡൽ, ഡോ. എം ഗോവിന്ദ റാവു, പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അംഗം ഡോ. ഡി കെ ശ്രീവാസ്തവ, റാം മനോഹർ റെഡ്ഡി, തമിഴ്നാട് സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം പ്രൊഫ. ആർ ശ്രീനിവാസൻ. റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹൻ, ഡോ. പിനാകി ചക്രവർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, സിഡിഎസ് ഡയറക്ടർ ഡോ. സി വീരമണി, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, എൻഐപിഎഫ്പിയിലെ പ്രൊഫസർ ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രൊഫസർ ഡോ. പി ഷഹീന, കൊച്ചി സെന്റർ ഫോർ സോഷ്യോ-ഏക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഫെല്ലൊ ഡോ. രാഖി തിമോത്തി തുടങ്ങിയവർ പങ്കെടുക്കും.