രിവാരി കൂട്ട ബലാത്സംഗം , മുഖ്യ പ്രതി അറസ്റ്റിൽ.

ഹരിയാന: രിവാരിയിൽ പത്തൊന്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നു അഞ്ചു ദിവസത്തിനു ശേഷമാണ് ആദ്യ അറസ്റ്റ് നടന്നിരിക്കുന്നത്. മുഖ്യ പ്രതികളിലൊരാളായ നിഷു ആണ് പിടിയിലായത്. ഇയാളെക്കൂടാതെ ബലാത്സംഗം നടന്ന വീടിന്റെ ഉടമസ്ഥൻ ദീൻ ദയാൽ , പെൺകുട്ടിയുടെ നില വഷളായതിനെത്തുടർന്നു പ്രതികൾ വിളിച്ചു വരുത്തിയ ഡോക്ടർ സഞ്ജീവ് എന്നിവരും കസ്റ്റഡിയിലുണ്ട്.


ഇതിനിടയിൽ നഷ്ടപരിഹാരമായി ഹരിയാന ഗെവേണ്മെന്റ് നൽകിയ രണ്ടു ലക്ഷത്തിന്റെ ചെക്ക് പെൺകുട്ടിയുടെ കുടുംബം തിരികെ നൽകി. പണമല്ല തങ്ങൾക്ക് നീതിയാണാവശ്യം, എത്രയും വേഗം പ്രതികളെപ്പിടികൂടി അർഹമായ ശിക്ഷ നൽകണം. പെൺകുട്ടിയുടെ അമ്മ അഭിപ്രായപ്പെട്ടു.

17-Sep-2018