സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മാതാവ് അന്തരിച്ചു

നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസില്‍ എ.എന്‍. സറീന (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തലശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം.

പിതാവ്: പരേതനായ കെ.പി. അബൂബക്കര്‍. മാതാവ്: പരേതയായ എ.എന്‍. ആസിയുമ്മ. ഭര്‍ത്താവ്: പരേതനായ കോമത്ത് ഉസ്മാന്‍. മറ്റു മക്കള്‍: എ.എന്‍. ഷാഹിര്‍ (ബിസിനസ്), എ.എന്‍. ആമിന. മരുമക്കള്‍: ആയിഷ ഫൈജീന്‍ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂര്‍), എ.കെ. നിഷാദ് (മസ്‌കറ്റ്).

15-Sep-2024