വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ നമുക്ക് ഒരുമിച്ച് തിരിച്ചുപിടിക്കാം: മന്ത്രി മുഹമ്മദ് റിയാസ്

നമുക്ക് ഒരുമിച്ച് വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട് പോകുന്ന എല്ലാവരുടെയും ഫേവറേറ്റ് ഐറ്റമാണ് താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈ. ഇത് കഴിക്കാന്‍ വേണ്ടി മാത്രം ചുരം കയറുന്നവര്‍ ഉണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ? കഴിച്ചവര്‍ ഒന്നുകൂടെ പോയി കഴിക്കണം. ഇതുവരെ കഴിക്കാത്തവർ അത് ഉറപ്പായും ട്രൈ ചെയ്യണം. ചുരത്തിലെ കച്ചവടക്കാര്‍ നിങ്ങളെ കാത്തിരിക്കുകയാണ്. എല്ലാവരും പോകണം. നമുക്ക് ഒരുമിച്ച് വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാം.

17-Sep-2024