അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കത്ത് നൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഒക്ടോബർ 1 മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇതുസംബന്ധിച്ച കത്ത് അമ്മയ്ക്കും ഫെഫ്ക്കയ്ക്കും അയച്ചു. ഒരു ലക്ഷത്തിനു മുകളിൽ പ്രതിഫലം വാങ്ങുന്നവർ കരാ‍ർ നൽകണം. കരാറിന് പുറത്ത് പ്രതിഫലം നൽകില്ല.

കരാറിൽ ലൈംഗിക ചൂഷണത്തിനും ലഹരി ഉപയോഗത്തിനും എതിരായ വ്യവസ്ഥകൾ ഉണ്ടാകും. മുദ്ര പത്രത്തിൽ കരാർ ഒപ്പിടാത്തവർ അഭിനയിക്കുന്ന സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉത്തരവാദിത്തം ഏറ്റെടുക്കില്ല.

കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ തീരുമാനം.

19-Sep-2024