ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫെഡറല്‍ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ പാര്‍ലിമെന്ററി സമ്പ്രദായത്തെ അവസാനിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ മാനിക്കാതെ, ഇന്ത്യന്‍ ബഹുസ്വരതയുടെ ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സര്‍ക്കാര്‍ തേടുന്നതെന്നും സംസ്ഥാന സര്‍ക്കാരുകളെ വരുതിയിലാക്കുക എന്ന തന്ത്രമാണ് ബി.ജെ പി പരീക്ഷിക്കുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി…
ഫെഡറല്‍ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’. ഇന്ത്യന്‍ പാര്‍ലിമെന്ററി സമ്പ്രദായത്തെ അവസാനിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ മാനിക്കാതെ, ഇന്ത്യന്‍ ബഹുസ്വരതയുടെ ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്. സംസ്ഥാന സര്‍ക്കാരുകളെ വരുതിയിലാക്കുക എന്ന തന്ത്രമാണ് ബി.ജെ പി പരീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവന് സംരക്ഷിക്കുവാന്‍ നമുക്ക് കൈകോര്‍ക്കാം.