ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. തൃപ്പുണിത്തുറയിലെ പോലീസിന്റെ കേന്ദ്രത്തിൽ വച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക.


എന്നാൽ ബിഷപ്പ് എവിടെയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്നു ഡി വൈ എസ് പി വ്യക്തമാക്കി. തൃശ്ശൂരിലെ ബന്ധു വീട്ടിൽ ഉണ്ടെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ മുറിയിലായിരിക്കും ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുക. മൊഴി പൂർണ്ണമായും ചിത്രീകരിക്കുകയും ചെയ്യും, പോലീസ് വൃത്തങ്ങളറിയിച്ചു.

19-Sep-2018