ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് പ്രായോഗികമായി അസാധ്യം: എംകെ സ്റ്റാലിൻ

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പ്രായോഗികമായി അസാധ്യമാണെന്ന് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍. പുതിയ തെരഞ്ഞെടുപ്പ് പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല.

തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം നടപടിയെടുക്കണം. രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനായാണ് ‘ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

20-Sep-2024