നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു.അന്ത്യം കൊച്ചി ലിസി ആശുപത്രിയിൽ. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആറര പതിറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തിനാണ് തിരശീല വീണത്. 700 ഓളം സിനിമകളിൽ അഭിനയിച്ചു.

1945 സെപ്റ്റമ്പർ 10 ന് പത്തനംതിട്ടയിൽ ജനനം. 14 വയസ്സുമുതൽ കലാരംഗത്ത് സജീവമായി. നാടകാഭിനയത്തിലൂടെയാണ് കവിയൂർ പൊന്നമ്മ സിനിമയിലേക്ക് എത്തിയത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം 4 തവണ ലഭിച്ചു.

സിനിമയ്‌ക്കൊപ്പം ടെലിവിഷൻ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിർമാതാവായ മണിസ്വാമിയെയായിരുന്നു കവിയൂർ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ൽ മണിസ്വാമി അന്തരിച്ചു. മകൾ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്.

20-Sep-2024