എം പോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ 2B വകഭേദം

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്‌സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസള്‍ട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തില്‍ നിന്ന് വ്യക്തമായി.തിരുവനന്തപുരത്തെ ലാബില്‍ ആണ് പരിശോധന നടത്തിയത്. ടു ബി വകഭേദം ആയതിനാല്‍ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉള്ളവര്‍ക്കെ രോഗം പകരാനിടയുള്ളൂ.

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം വീണ്ടും എത്തും. രോഗവാഹകര്‍ എന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക.

20-Sep-2024