ജെ എൻ യു ദേശ വിരുദ്ധരുടെ ക്യാംപസ്.

ന്യൂ ഡൽഹി: രാജ്യത്തിനെതിരായി യുദ്ധംചെയ്യുന്നവർ ജെ എൻ യു വിലെ വിദ്യാർഥികൾക്കിടയിലുണ്ടെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ജെ എൻ യു ഇലക്ഷനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് നിർമല സീത രാമന്റെ പ്രസ്താവന. കുറച്ചു വര്ഷങ്ങളായി ജെ എൻ യു വിൽ സംഭവിക്കുന്നതൊന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യങ്ങളല്ല. രാജ്യ വിരുദ്ധ ശക്തികൾ ക്യാമ്പസ്സിൽ കടന്നു കയറിയിട്ടുണ്ട്, ഇലക്ഷനിൽ ജയിച്ചവർക്കിടയിലും ഇത്തരത്തിലുള്ളവരുണ്ട്. രാഷ്ട്രീയമായി എതിരഭിപ്രായങ്ങളുണ്ടാവാം ,എന്നാൽ ദേശ ദ്രോഹ പ്രവർത്തനങ്ങളുമായി നടക്കുന്നവരുടെ നിർദ്ദേശങ്ങൾക്കനുസ്സരിച്ച് പ്രവർത്തിക്കുന്നത് ശരിയല്ല. ദേശ ദ്രോഹമെന്നു താൻ ഉദ്ദേശിച്ചത് രാജ്യത്തിനെതിരായി യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവരെത്തന്നെയാണെന്നു നിർമല സീതാരാമൻ സമർഥിച്ചു.


ഇതിനിടയിൽ ജെ എൻ യു സ്റ്റുഡന്റസ് പ്രസിഡന്റ് സായി ബാലാജി നിർമല സീതാരാമന്‌ മറുപടിയുമായെത്തി. ദേശസ്നേഹവും ദേശ ദ്രോഹവും സംസാരിച്ച് രാജ്യത്തിലെ യഥാർത്ഥ പ്രശനങ്ങൾ മറച്ചു വയ്ക്കാനാണ് ഗെവേണ്മെന്റ്  ശ്രമിക്കുന്നത്, റാഫേൽ അഴിമതിയടക്കമുള്ള കാര്യങ്ങൾ ചർച്ചയാകാതിരിക്കാനുള്ള ശ്രമങ്ങളാണിതിന് പിന്നിൽ, അദ്ദേഹം അഭിപ്രായപ്പെട്ടു.

19-Sep-2018