എംഎം ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

എംഎം ലോറന്‍സിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് തടയാന്‍ മകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കണമെന്നും. മക്കളുമായി ആലോചിച്ച് മെഡിക്കൽ കോളേജ് അധികൃതർ തീരുമാനം എടുക്കണം. 3 മക്കൾക്കും പറയാനുള്ളത് മെഡിക്കൽ കോളേജ് അധികൃതർ കേൾക്കണം. പള്ളിയിൽ സംസ്കരിക്കണമെന്ന് ആവശ്യവും പള്ളിവികാരിക്ക് പൊലീസ് സംരക്ഷണം നൽകണം എന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ലോറൻസിന്റെ മകൾ ആശ മുഖേന സംഘപരിവാരാണ് കോടതിയിൽ ഹർജി നൽകിയത്.

മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നായിരുന്നു ആശാ ലോറന്‍സിന്റെ വാദം. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറഞ്ഞിരുന്നു .

23-Sep-2024