ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ.

തിരുവനന്തപുരം: പി പി തങ്കച്ചനെമാറ്റി യു ഡിഎഫ് കൺവീനറായി ബെന്നി ബെഹനാനെ നിയമിച്ചു. പതിമൂന്നു വർഷമായി പി പി തങ്കച്ചനായിരുന്നു കൺവീനർ. ശ്രി മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡന്റായി നിയമിച്ചതിനു പിന്നാലെയാണ് കൺവീനർ സ്ഥാനത്തും അഴിച്ചു പണി നടന്നത്.


പുതിയ നേതൃത്വത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നു മുൻ കെ പി സി സി പ്രസിഡണ്ട് വി എം സുധീരൻ പറഞ്ഞു. പുതിയ നേതൃത്വത്തിലുള്ളവരെല്ലാം വിവിധ മേഖലകളിൽ നല്ല തഴക്കമുള്ളവരാണ്.എന്നാൽ നിലവിലെ സംഘടനാ രീതികളിൽ ചില മാറ്റങ്ങൾ വേണമെന്നും അത് നേതൃത്വത്തത്തെ അറിയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

20-Sep-2018