ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ അത് ഗൗരവം ഉള്ളതാകില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച ഔദ്യോഗികപരമല്ലെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശി അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു . ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ അത് ഗൗരവം ഉള്ളതാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാന സർക്കാരിന് അൻവർ നൽകിയ പരാതികളിൽ അന്വേഷണം നടക്കുകയാണ്. പാർട്ടിക്ക് നൽകിയ പരാതിയിലും പരിശോധന നടത്തി വരുന്നു. പി ശശിയും ഞങ്ങളും പതിറ്റാണ്ടുകളായി ഒപ്പം പ്രവർത്തിച്ചുവരുന്ന സഖാക്കളാണ്. പി. ശശിക്കെതിരായ പരാതി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. ആരോപണം ഗൗരവമുള്ളതാണങ്കിൽ ഗൗരവത്തോടെ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനും പാർട്ടിക്കമെതിരെ വാർത്തശൃഖല സൃഷ്ടിക്കാൻ ശ്രമിച്ചു. വലതുപക്ഷ ശക്തികൾക്ക് ആയുധം നൽകുന്ന പ്രസ്താവനകളിൽ നിന്നും അൻവർ പിൻമാറണം. പാർലമെന്ററി യോഗത്തിലും അൻവർ തിരുത്തണമെന്ന് ആവശ്യപ്പെടും. എഡിജിപി അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം അന്വേഷണം നടക്കുകയാണ്. ഔദ്യോഗിക കൃത്യ നിർവ്വണത്തിനെതിരാണെങ്കിൽ നടപടിയുണ്ടാകുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
അതുപോലെ തന്നെ, വ്യാജ വാര്‍ത്തകള്‍ ചമച്ച വലതുപക്ഷ മാധ്യമങ്ങള്‍ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കിയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു . വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതിലൂടെ ലക്ഷ്യമിട്ടത് നാടിനെ തകര്‍ക്കുക എന്നതാണ്.
കേന്ദ്ര സഹായം ലഭിക്കരുത് എന്നതും വ്യാജ വാര്‍ത്തയിലൂടെ ചില മാധ്യമങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ മനസാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.