ആര്‍എസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപിയുടെ മൊഴിയെടുത്തു

ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി എഡിജിപി എം.ആർ.അജിത് കുമാറിന്‍റെ മൊഴിയെടുത്തു.ഡിജിപി ദര്‍വേഷ് സാഹിബ്, പ്രത്യേക സംഘത്തിലെ അംഗമായ ഐജി സ്പര്‍ജൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ മേയ് 22 ന് ആർഎസ്‌എസ് നേതാവ് ദത്താത്രേയ ഹൊസബോളയുമായും ജൂണ്‍ 23 ന് കോവളത്ത് റാം മാധവുമായാണ് അജിത് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്കുശേഷവും തുടരുകയാണ്. പി.വി.അന്‍വർ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചും അജിത് കുമാറില്‍ നിന്ന് മൊഴിയെടുക്കുന്നുണ്ട്.

27-Sep-2024