മോദിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കും വരെ ഞാൻ ജീവിച്ചിരിക്കും: മല്ലികാർജുൻ ഖാര്‍ഗെ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരാനായി പോരാടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇപ്പോൾ എനിക്ക് 83 വയസായി. അത്രപെട്ടെന്നൊന്നും ഞാൻ മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കും വരെ ഞാൻ ജീവിച്ചിരിക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിൽ അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കത്വയിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം.

വൻ ജനക്കൂട്ടത്തിനു മുന്നിൽ പ്രസംഗിക്കവെ തലകറക്കം അനുഭവപ്പെടുകയായിരുന്നു. വെള്ളം കുടിച്ച് പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഖാർഗെ ഇരിപ്പിടത്തിലേക്ക് മടങ്ങി.

29-Sep-2024