സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല

മുതിര്‍ന്ന സിപിഐഎം നേതാവ് പ്രകാശ് കാരാട്ടിന് പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി താല്‍ക്കാലിക ചുമതല നല്‍കി. സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കിയത്.

ഇന്ന് ദില്ലിയില്‍ ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. മധുരയില്‍ ചേരുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് ചുമതല. 2005 മുതല്‍ 2015 വരെ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ച നേതാവായിരുന്നു പ്രകാശ് കാരാട്ട്.

29-Sep-2024