കോടിയേരിയെന്ന നേതാവിന്‍റെ ശൂന്യതയ്ക്ക് സിപിഎമ്മിൽ വലിപ്പമേറുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഓർമദിനം എത്തുന്നത്. സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ഇപ്പോഴും വിളിക്കുന്നുവെന്ന് പറയുന്നു ഭാര്യ വിനോദിനി ബാലകൃഷ്ണൻ പറയുന്നു . കോടിയേരിയുടെ ഓർമയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കലപ്രതിമ, ഇന്ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.
കോടിയേരി കടന്നുപോയതിന്‍റെ രണ്ടാണ്ട്. മറവിയിലേക്ക് പോകാത്ത ചിരി. ഓർമകൾ സമ്പന്നമാക്കുന്ന വീട്ടിൽ ഇത്തവണ നേതാവിന്‍റെ വെങ്കലപ്രതിമയും. സ്മരണകൾ അടയാളപ്പെടുത്തിയാലും മാഞ്ഞുപോകുന്നില്ല വേദനകൾ. സഖാക്കൾക്കും കോടിയേരില്ലാ കാലം വലിയ ശൂന്യത.
പ്രതിസന്ധികളുടെ വേലിയേറ്റങ്ങളെ എളുപ്പം തടുത്ത നേതാവില്ലായ്മ. കോടിയേരിയുടെ ഫോണിലേക്ക് ഇപ്പോളും വരുന്ന വിളികൾ പറയും. അതേസമയം, കോടിയേരി രാഷ്ട്രീയ വിഷയങ്ങളിലും സംഘടനാ വിഷയങ്ങളിലും സമചിത്തതയോടെ ഇടപെട്ട നേതാവാണെന്ന് സി പി എം മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഭാവി രാഷ്ട്രീയം ഉൾക്കൊണ്ടുകൊണ്ടാണ് സംഘടനാ വിഷയങ്ങളിൽ കോടിയേരി നിലപാട് എടുത്തത് എന്നതും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങളില്‍ അതീവ ശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.